രാഹുൽ മാങ്കൂട്ടം എംഎൽഎ യെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് സമർപ്പിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ചെയർപേഴ്സണൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിന് എതിരായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ എഫ് ഐ ആർ പകർപ്പും റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉൾകൊള്ളിക്കുന്ന വിശദറിപ്പോർട്ട് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്.ജയിലിൽ ആക്കുമെന്ന പോലീസിൻ്റെ രഹസ്യ അജണ്ടയാണ് നടപ്പിലാക്കിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകർ ആൽഫിഡെ കുടുംബത്തില്‍പെടുന്ന പുതിയ തോക്കു ചെമ്മീൻ (Pistol Shrimp) അഥവാ സ്നാപ്പിങ് ചെമ്മീൻ (Snapping Shrimp) ഇനത്തിനെ കണ്ടെത്തി. ജേർണൽ ഓഫ് മറൈൻ ബയോളജികൾ അസോസിയേഷൻ യുണൈറ്റഡ് കിംഗ്ഡം എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പ്രസ്തുത ചെമ്മീനിന് 'അൽഫിയസ് മധുസൂദനൈ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ......
ചെങ്ങന്നൂർ: പേരിശേരി ഐഎച്ച്ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ദ്വിദിന ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും - സ്പെക്ട്ര 2കെ 26 - ആവേശകരമായ തുടക്കം.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ
ബ്ലോക്ക് പ്രസിഡന്റ് എൻ സുധാമണിയുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂര്‍: പ്രതിപക്ഷനേതാവ് വി.ഡി സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ചെങ്ങന്നൂർ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26 വൈകിട്ട് 6ന് ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്രത്തിന് സമീപമുളള ഗ്രൗണ്ടില്‍ സ്വീകരണം നല്‍കും. ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് നിര്‍വ്വഹിച്ചു.
കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിലൂടെ തകർന്നടിഞ്ഞ കേരളത്തെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായി പുതുയുഗ യാത്ര മാറുമെന്ന് ബാബു പ്രസാദ് പറഞ്ഞു. ......
ദോഹ:ഫോക്ക് വനിതാ വിഭാഗവും ദോഹയിലെ പ്രശസ്തമായ REYADA MEDICAL CENTER ഉം സംയുക്തമായി സ്ത്രീകൾക്ക് വേണ്ടി HEALTH AWARENESS CLASS സംഘടിപ്പിച്ചു. റിയാദ മെഡിക്കൽ സെൻ്ററിൽ വെച്ച് പ്രശസ്ത സ്ത്രീരോഗ വിദഗ്ദ ഡോക്ടർ ലുഫ്ന നടത്തിയ ക്ലാസ് വളരെ ഉപകാരപ്രദമായി. ......
ദോഹ: ദോഹയിലെ സംഗീതപ്രേമികൾക്ക് നവ്യാനുഭവം സമ്മാനിച്ച് 360 ബീറ്റ്സിന്റെ ആദ്യ സംരംഭമായ ‘താളം’ മ്യൂസിക്കൽ ഷോ ശ്രദ്ധേയമായി. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി, സംഗീതവും സാങ്കേതിക മികവും ഒത്തുചേർന്ന ഒരു മഹാസംഗമമായി മാറി. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലെ പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് അധികൃതർ ഉത്തരവിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു അതോറിറ്റികൾ എന്നിവയുടെ പ്രവർത്തന സമയം നിശ്ചയിച്ച് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടേറിയറ്റാണ് സർക്കുലർ പുറപ്പെടുവിച്ചത്.സർക്കാർ ജീവനക്കാർക്ക് റമദാനിൽ പ്രതിദിനം അഞ്ച് മണിക്കൂറായിരിക്കും ജോലി. ......
ദോഹ: പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്തിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെ ഖത്തർ ക്യാൻസർ സൊസൈറ്റി (QCS) ആദരിച്ചു. 2025 ൽ സൊസൈറ്റിയുടെ വിവിധ പദ്ധതികളിൽ നൽകിയ സജീവമായ പങ്കാളിത്തവും സംഭാവനകളും പരിഗണിച്ചാണ് ഈ അംഗീകാരം. ......
കൊല്ലം: കൊട്ടാരക്കരയിൽ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും സജീവമാകുകയാണ്. കോൺഗ്രസ് നേതാവ് ആർ. രശ്മിയെ ചുറ്റിപറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ ശക്തമാകുന്നത്.......